ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും ചേര്‍ന്ന ഇന്ത്യാ സഖ്യം ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം മറികടന്നു. 81 അംഗ നിയമസഭയില്‍ ഇന്ത്യാ മുന്നണി 57 സീറ്റുകളിലാണ് ഭൂരിപക്ഷം തുടരുന്നത്. എന്‍ഡിഎ 23 സീറ്റുകളില്‍ ഒതുങ്ങി.
|
ബര്‍ഹൈതില്‍ നിന്ന് മല്‍സരിച്ച ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ബിജെപിയുടെ ഗംലിയേല്‍ ഹെംബ്രോമിനെതിരേ മികച്ച വിജയമാണ് നേടിയത്.
41 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ കേവലഭൂരിപക്ഷം. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ ഇതെല്ലാം തകിടംമറിയുകയായിരുന്നു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





