ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. കൊളംബോയില്‍ നടന്ന മല്‍സരത്തില്‍ 228 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്റെ പോരാട്ടം കേവലം 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 32 ഓവറുകള്‍ മാത്രമാണ് പാകിസ്താന് ബാറ്റ് ചെയ്യാനായത്.
|
മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം നിര്‍ത്തിവച്ച മല്‍സരത്തിന്റെ ബാക്കിയായ 147ന് 2 വിക്കറ്റുകള്‍ എന്ന നിലയിലാണ് ഇന്ന് ഇന്ത്യയുടെ മല്‍സരം തുടങ്ങിയത്. കോഹ് ലി 122 റണ്‍സുമായും കെ എല്‍ രാഹുല്‍ 111 റണ്‍സുമായും പുറത്താവാതെ നിന്നു.
പാക് നിരയില്‍ ഫഖര്‍ സമന്‍(27), ബാബര്‍ അസം(10), അഖ സല്‍മാന്‍(23), ഇഫ്തിഖാന്‍ അഹമ്മദ്(23)എന്നിവരാണ് രണ്ടക്കം കണ്ടത്. പാക് നിരയില്‍ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ പരിക്കേറ്റ് കൂടാരം കയറി.
ഇന്ത്യക്ക് വേണ്ടി കുല്‍ദീപ യാദവ് എട്ടോവറില്‍ 25 റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഒന്നുവീതം വിക്കറ്റുകളെടുത്തു.


