08
Dec 2023
Tue
08 Dec 2023 Tue

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേരാനിരുന്ന പ്രതിപക്ഷസംഖ്യമായ ഇന്ത്യാ മുന്നണി യോ​ഗം മാറ്റിവച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് യോഗം മാറ്റിവച്ചവിവരം പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഖ്യകക്ഷികളുമായി സീറ്റ് പങ്കിടാൻ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് അഖിലേഷ് യാദവും മമതാ ബാനർജിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
മാറ്റിവെച്ച യോഗം ഈ മാസം മൂന്നാംവാരത്തിൽ നടക്കുമെന്നാണ് സൂചന.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക