India Move To Top Of World Test Championship Points Table
|
മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു 172 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതാടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ആദ്യ റാങ്കിലെത്തിയത്. കിവികള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് നാലാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
64.58 ശതമാനം പോയിന്റുമായാണ് ഇന്ത്യ തലപ്പത്ത് നില്‍ക്കുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ഇന്ത്യ നില്‍ക്കുന്നത്. ന്യൂസിലന്‍ഡിനു 60 ശതമാനമാണ് പോയിന്റ്. അഞ്ച് കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് അവര്‍ക്ക്. ഓസ്‌ട്രേലിയക്ക് 59.09 ശതമാനമാണ് പോയിന്റ്. 11 കളിയില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും.
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനു ഇറങ്ങാനിരിക്കുകയാണ് ഇന്ത്യ. പരമ്പര 31നു സ്വന്തമാക്കി നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റിലും ജയം സ്വന്തമാക്കാനുള്ള ആത്മവിശ്വാസവും ഒന്നാം സ്ഥാനം സമ്മാനിക്കുന്നു.
ആസ്‌ട്രേലിയയെ രണ്ടാം ഇന്നിംഗ്‌സില്‍ 164 റണ്‍സിന് പുറത്താക്കി 369 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 196 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 172 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍, ആസ്‌ട്രേലിയ, 383,164, ന്യൂസിലാന്‍ഡ്179,196204 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ആസ്‌ട്രേലിയ മൂന്നാം ദിനം 51.1 ഓവറില്‍ 164 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു. 45 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ പ്രകടനമാണ് ആസ്‌ട്രേലിയയെ പൂട്ടിയത്. 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിമ മൂന്നാം ദിനം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ദിനം എല്ലാവരും അതിവേഗത്തില്‍ മടങ്ങി. ആറ് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് കിവികളുടെ കഥ കഴിച്ചത്.
India Move To Top Of World Test Championship Points Table


