20
Sep 2025
Fri
20 Sep 2025 Fri
CAFA nations cup

കാഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ. ഇന്നലത്തെ ഇറാന്‍- താജികിസ്താന്‍ അവസാന ലീഗ് മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് വഴി തെളിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്ക്കും താജികിസ്താനും നാല് പോയിന്റ് വീതം നേടാനായി. ഒരു വിജയവും ഒരു തോല്‍വിയും സമനിലയും. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ താജികിസ്താനെ പരാജയപ്പെടുത്തിയതിനാല്‍ നീലപ്പടക്ക് പ്ലേ ഓഫ് അവസരമൊരുങ്ങി.

അവസാന മല്‍സരത്തില്‍ ഇന്ത്യ അഫ്ഗാനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇറാനും താജികിസ്താനും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചായത്. താജികിസ്താന്‍ ഇറാനോട് പരാജയപ്പെടുകയോ സമനിലയില്‍ പിരിയുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ കഴിയുമായിരുന്നു. മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയും ചെയ്തു.

ALSO READ: ബലാല്‍സംഗത്തിനിരയായ യുവതിയുടെ കുഞ്ഞിനെ വിറ്റു; ദുര്‍ഗാവാഹിനി നേതാവുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

സെപ്തംബര്‍ എട്ടിന് നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫില്‍ ഇന്ത്യയുടെ എതിരാളികളെ ഇന്ന് അറിയാനാകും. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ തുര്‍ക്ക്മെനിസ്താന്‍ ഒമാനേയും ഉസ്ബെകിസ്താന്‍ കിര്‍ഗിസ്താനെയും നേരിടും.

ടീം സെലക്ഷനില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന ഖാലിദ് ജമീല്‍ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണിത്. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ താജികിസ്താനോട് ജയിച്ച് തുടങ്ങിയ ബ്ലൂസ് രണ്ടാംമാച്ചില്‍ കരുത്തരായ ഇറാനോട് തോറ്റിരുന്നു.