22
Aug 2022
Mon
22 Aug 2022 Mon

ഇന്ത്യൻ മൊബൈൽ വിപണിയിൽ നിന്ന് ചൈനീസ് കമ്പനികളെ തുരത്താനൊരുങ്ങി കേന്ദ്രസർക്കാർ. 12000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് മൊബൈൽ ഫോണുകളുടെ വിൽപ്പന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപോർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഷവോവി അടക്കമുള്ള ചൈനീസ് കമ്പനികൾക്ക് തീരുമാനത്തിലൂടെ കനത്ത തിരിച്ചടിയേൽക്കുക. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയായ ഇന്ത്യയിൽ നിന്ന് പിന്തള്ളപ്പെടുന്നത് ചൈനീസ് മൊബൈൽ നിർമാണ കമ്പനികളെ വലിയ തോതിൽ ബാധിക്കും. 

 

 

ചൈനീസ് കമ്പനികളെ ഒഴിവാക്കി ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകളുടെ വിൽപ്പന കൂട്ടുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഇതുസംബന്ധിച്ച റിപോർട്ട് പുറത്തുവിട്ട ബ്ലൂംബർ​ഗ് പറയുന്നു. ഇന്ത്യയിലെ വിലകുറഞ്ഞ സ്മാർട്ട്ഫോണുകളുടെ വിൽപ്പനയിൽ 80 ശതമാനം ചൈനീസ് കമ്പനികൾക്കാണ് ലഭിക്കുന്നതെന്നാണ് റിപോർട്ട്.

 

അതേസമയം ഉയർന്ന വിലയുടെ ഫോണുകളുടെ വിൽപ്പന നടത്തുന്ന ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണം ഒരുതരത്തിലും ബാധിക്കുകയില്ല.