കൗലൂണ്‍ (ഹോങ് കോങ്): എഎഫ്സി ഏഷ്യാ കപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടില്‍ (AFC Asia Cup Football Qualification Round)
ഹോങ് കോങ്ങിനെതിരേ അവസാന നിമിഷം തോൽവി വഴങ്ങി ഇന്ത്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ഹോങ് കോങ് ഇന്ത്യയെ കീഴടക്കിയത്. ഇന്‍ജുറി ടൈമില്‍ ഹോങ് കോങ്ങിന് ലഭിച്ച പെനാല്‍റ്റിയാണ് മത്സരത്തില്‍ ഇന്ത്യയുടെ വിധിയെഴുതിയത്. കിക്ക് ലക്ഷ്യത്തിലെത്തിച്ച് സ്‌റ്റെഫാന്‍ പെരെയ്‌ര ഹോങ് കോങ്ങിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.
|

ജയത്തോടെ ഗ്രൂപ്പ് സിയില്‍ രണ്ടു കളികളില്‍ നിന്ന് നാലു പോയന്റുമായി ഹോങ് കോങ് ഒന്നാമതെത്തി. രണ്ടു മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമുള്ള ഇന്ത്യ നാലാം സ്ഥാനത്തായി.
ഇന്‍ജുറി ടൈമില്‍ ഹോങ് കോങ് താരം മൈക്കല്‍ ഉദെബുലുസോറിനെ ക്ലിയർ ചെയ്യാനുള്ള ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ ശ്രമം ഫൗളിൽ കലാശിച്ചു. റഫറി പെനാൽറ്റി വിളിക്കുകയും ചെയ്തു.
ഇടത്തെ മത്സരത്തില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 153-ാം റാങ്കിലുള്ള ഹോങ് കോങ്ങിനോടേറ്റ തോല്‍വി ഇന്ത്യന്‍ പരിശീലകന്‍ മനോളോ മാര്‍ക്വേസിനും കനത്ത തിരിച്ചടിയാണ്.
India suffered a last-minute defeat to Hong Kong in the AFC Asian Cup qualifiers


