20
Oct 2023
Sat
20 Oct 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: ലോകകപ്പിലെ ക്ലാസ്സിക്കുകളുടെ ക്ലാസ്സിക്കായ ഇന്ത്യ-പാക് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 192 റണ്‍സ്. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കി.

ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന് ആകെ ആആശ്വസിക്കാനുള്ളത്. ആവേശം കാണിക്കാതെ ബാറ്റുവീശിയ ബാബര്‍ റിസ്വാന്‍ കൂട്ടുകെട്ട് സന്ദര്‍ശകരെ മികച്ച ടോട്ടലിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിറാജും ബുംറയും ഇരുവരെയും വീഴ്ത്തിയതോടെ കളി മാറി.

58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി സഹിതമാണ് ബാബറിന്റെ ഇന്നിങ്സ്. 69 പന്തില്‍നിന്ന് ഏഴു ബൗണ്ടറിയോടെയാണ് റിസ്വാന്റെ 49. പനി മൂലം ആദ്യ രണ്ടു മത്സരത്തില്‍ ഇല്ലാതിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ഇഷാന്‍ കിഷനാണ് പുറത്തായത്.