മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസിന്റെ ഭാഗ്യം. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു. ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെയാണ്, ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയെ നേരിടുന്നത്.
|
ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ അടക്കം നാലു പേസർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസർ ഉമ്രാൻ മാലിക്കിന് പേസ് നിരയിൽ ഇടമില്ല. ഹാർദ്ദിക്കിന് പുറമെ ഷർദ്ദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് പേസർമാരായി ടീമിലുള്ളത്.
ട്വന്റി20 ഫോർമാറ്റിലെ സ്ഥിരം നായകൻ ആണെങ്കിലും ഏകദിനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യ ആദ്യമായാണ് ഡേനൈറ്റ് മത്സരത്തിനിറങ്ങുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്.
രവീന്ദ്ര ജഡേജയും കുൽദീപ് യാദവും സ്പിന്നർമാരായി ടീമിലെത്തിയപ്പോൾ യുസ്‌വേന്ദ്ര ചാഹൽ ഒരിക്കൽ കൂടി പുറത്തായി. ബാറ്റിംഗ് നിരയിൽ കെ എൽ രാഹുൽ മധ്യനിരയിൽ ഇടം നേടിയപ്പോൾ ശ്രേയസ് അയ്യരുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് നാലാം നമ്പറിൽ സ്ഥാനം നിലനിർത്തി.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (ഡബ്ല്യു), വിരാട് കോലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (സി), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് (സി), മാർനസ് ലാബുഷാഗ്‌നെ, ജോഷ് ഇംഗ്ലിസ് (ം), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
India vs Autsralia 1st ODI Live Updates, India won the toss and elected to field


