08
Nov 2023
Fri
08 Nov 2023 Fri

ലോകകപ്പ് യോഗ്യത റൗണ്ട്: കുവൈത്തിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി ഇന്ത്യ; അടുത്ത എതിരാളി ഖത്തര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ കുവൈത്തിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി ഇന്ത്യ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുടെ മനോഹരമായ ക്രോസില്‍ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു വിജയഗോള്‍. ഇടത് വിങ്ങിലൂടെ കുതിച്ച ചാങ്‌തെ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് കുവൈത്ത് പ്രതിരോധ നിരയെ മറികടന്ന് ഗോളിയെ കബളിപ്പിച്ച് മന്‍വീര്‍ വലയിലാക്കുകയായിരുന്നു.

94ാം മിനിറ്റില്‍ ചാങ്‌തെയെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ കുവൈത്ത് താരം അല്‍ ഹര്‍ബി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനില്‍ ഛേത്രി, സഹല്‍ അബ്ദുല്‍ സമദ്, സന്ദേശ് ജിങ്കന്‍, രാഹുല്‍ കെ.പി തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു.

ഗ്രൂപ്പ് എയിലെ ടീമുകളുടെ ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഖത്തറിനും ഇന്ത്യക്കും ഓരോ പോയിന്റ് വീതമാണുള്ളത്. ഗോള്‍നിരക്കില്‍ ഖത്തറാണ് മുന്നില്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള മൂന്നാം റൗണ്ടില്‍ കടക്കും. ഈ മാസം 27ന് ഭുവനേശ്വറില്‍ ഏഷ്യന്‍ ശക്തികളായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക