02
Sep 2023
Fri
02 Sep 2023 Fri

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര ഒന്നിച്ചുമല്‍സരിക്കാന്‍ മുംബൈയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യ യോഗത്തില്‍ തീരുമാനം.
പൊതുതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സീറ്റ് വിഭജനങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 13 അംഗ ഏകോപന സമിതിയും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന(ഉദ്ധവ് താക്കറേ വിഭാഗം), ആര്‍ജെഡി, ആപ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ജെഡിയു, നാഷനല്‍ കോണ്‍ഫറന്‍സ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, സിപിഐ, സിപിഐഎം, പിഡിപി പാര്‍ട്ടികളുടെ പ്രതിനിധികളാണ് ഏകോപന സമിതിയിലുണ്ടാവുക.

ഇതിനു പുറമേ തിരഞ്ഞെടുപ്പ് കാംപയിനുകള്‍, റാലികള്‍, സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ കൈകാര്യം തുടങ്ങിയവയ്ക്കായി നാല് ഉപസമിതികളും കൂടി രൂപീകരിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാവും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക