10
Oct 2023
Mon
10 Oct 2023 Mon

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി; ഹര്‍ഡില്‍സില്‍ വിദ്യ രാംരാജും 800 മീറ്ററില്‍ അഫ്‌സലും ഫൈനലില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. 4:19.447 സമയം കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ചൈന സ്വര്‍ണം നേടിയത്.

ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. 2010 ഏഷ്യന്‍ ഗെയിംസിലാണ് മറ്റു രണ്ടു മെഡലുകള്‍ കരസ്ഥമാക്കിയത്.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലില്‍. 1984ല്‍ ലൊസാഞ്ചലസില്‍ പി.ടി ഉഷ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യയെത്തിയത്. സമയം 55.42. ഹീറ്റ്‌സില്‍ ഒന്നാമതായാണ് വിദ്യ ഫിനീഷ് ചെയ്തത്. പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അഫ്‌സലും ഫൈനലിലെത്തി. അഫ്‌സലും ഹീറ്റ്‌സില്‍ ഒന്നാമതെത്തി .

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക