10
Sep 2023
Fri
10 Sep 2023 Fri

ഇന്ത്യന്‍ ആര്‍മിയില്‍ ബിഇ/ബിടെക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍മിയില്‍ ബിഇ/ബിടെക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി പുതിയ തൊഴില്‍ വിജ്ഞാപനം ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. ഇന്ത്യന്‍ ആര്‍മിയില്‍ പെര്‍മനന്റ് കമ്മീഷനായി ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ (ഐഎംഎ) ‘ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ്’ തസ്തികയിലേക്കാണ് നിയമനം. വിശദാംശങ്ങള്‍ നോക്കാം.

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി 26/10/2023

പ്രായപരിധി: അപേക്ഷകരുടെ പ്രായം 20 നും 27 നും ഇടയില്‍ ആയിരിക്കണം.

യോഗ്യത: ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഇ/ബിടെക് ബിരുദം നേടിയിരിക്കണം.

ശമ്പളം: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടക്കത്തില്‍ 56,100/ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

തിരഞ്ഞെടുക്കല്‍: അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റിംഗ്, മെഡിക്കല്‍ എക്‌സാമിനേഷന്‍, മെറിറ്റ് ലിസ്റ്റ് എന്നിവയിലൂടെ തിരഞ്ഞെടുത്ത് നിയമിക്കും.

എങ്ങനെ അപേക്ഷിക്കാം: ഉദ്യോഗാര്‍ത്ഥികള്‍ https://joinindianarmy.nic.in/ എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക