നരച്ച മുടി മറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ മിക്കവാറും പേര്‍. ചിലര്‍ക്ക് പ്രായമാകുമ്പോഴുള്ള നരയെങ്കില്‍ ചിലര്‍ക്കിത് അകാല നരയാകും. അകാല നരയ്ക്ക് പല കാരണങ്ങള്‍ ഉണ്ട്. നാം അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം മുതല്‍ തലയില്‍ പ്രയോഗിയ്ക്കുന്ന കെമിക്കലുകള്‍ വരെ ഇതിന് കാരണമാണ്. പാരമ്പര്യവും ഒരു പരിധി വരെ കാരണമാകുന്നു. ചെറിയ കുട്ടികളില്‍ വരെയും നര കാണാം. നമ്മുടെ ജീവിത രീതികളിലും അന്തരീക്ഷത്തിലും വരുന്ന മാറ്റങ്ങള്‍ മുടിയേയും ദോഷകരമായി ബാധിയ്ക്കുന്നുവെന്നതിന്റെ പ്രധാന സൂചനയാണിത്.
|
അകാല നര മാറ്റാന്‍ ധാരാളം പ്രതിവിധിയുണ്ടെങ്കിലും രാസവസ്തുക്കള്‍ അടങ്ങിയവ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ പലപ്പോഴും വലിയ അപകടത്തിന് കാരണമാണ്. എന്നാല്‍, നമ്മുടെ ചുറ്റിലും കാണുന്ന പച്ചില കൊണ്ട് തന്നെ നരമാറ്റന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയുമോ? അത്തരത്തിലൊരു ടിപ്‌സാണ് ഇവിടെ പറയാന്‍ പോകുന്നത്.
ആദ്യമായി ഒരു പത്തു പനിക്കൂര്‍ക്ക (ചില സ്ഥലങ്ങളില്‍ കഞ്ഞികൂര്‍ക്കല്‍ എന്നും അറിയപ്പെടും) ഇല മിക്‌സിയില്‍ നന്നായി അരച്ച് എടുക്കുക. ഇത് ഒരു ബൗളില്‍ എടുക്കാം.ഇതില്‍ ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ചേര്‍ക്കുക. അതിനു ശേഷം നന്നായി മിക്‌സ് ചെയ്യുക. ഇത് തലയില്‍ അപ്ലെ ചെയ്യാം.കുറച്ചു കഴിയുമ്പോള്‍ മുടി കറുക്കുന്നത് അനുഭവിച്ചു അറിയാം. ഇത് തലയില്‍ മുഴുവന്‍ ആയി തെക്കുക. ഒരു സൈഡ് എഫെക്ടും ഇത് കാരണം ഉണ്ടാവില്ല. തലയില്‍ തേച്ചു മുപ്പത് മിനിറ്റ് കഴിഞ്ഞു വെള്ളം ഉപയോഗിച്ച് തല കഴുകുക. ഇത് ആഴ്ചയില്‍ മൂന്നു തവണ ചെയ്യുക. മുടി എന്നെന്നേക്കുമായി കറുപ്പ് ആകുന്നത് കാണാം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





