01
Jul 2023
Thu
01 Jul 2023 Thu

അബൂദബി: എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 25 വര്‍ഷത്തേക്ക് പ്രതിമാസം 5.60 ലക്ഷം രൂപ വീതം സമ്മാനം. ദുബയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആര്‍കിടെക്ട് ആയും ഇന്റീരിയര്‍ ഡിസൈനറായും ജോലി ചെയ്യുന്ന മുഹമ്മദ് ആദില്‍ ഖാന് ആണ് അപൂര്‍വ ഭാഗ്യം. നറുക്കെടുപ്പില്‍ ആദ്യമായാണ് പങ്കാളിയാവുന്നതെന്നും ആദ്യശ്രമത്തില്‍ തന്നെ സമ്മാനം ലഭിക്കുകയായിരുന്നുവെന്നും മുഹമ്മദ് ആദില്‍ ഖാന്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയാണ് മുഹമ്മദ്. എട്ടംഗ കുടുബത്തിന്റെ ഏക ആശ്രയമാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരന്‍ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചിരുന്നു. സഹോദരന്റെ കുടുംബത്തിനും മുഹമ്മദ് സഹായം നല്‍കുന്നുണ്ട്. നറുക്കെടുപ്പിലെ സമ്മാനത്തുക കൊണ്ട് ഭാവി ജീവിതം സുരക്ഷിതമാക്കാമെന്നാണ് മുഹമ്മദ് ആദില്‍ ഖാന്റെ പ്രതീക്ഷ.

കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും യുവാവ് തീരുമാനിച്ചിട്ടുണ്ട്.
ഇഷ്ട ജോലിയില്‍ തുടരുമെന്നും ഇതു തന്റെ രണ്ടാം ശമ്പളമാണെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ആദ്യ ഗഡു സമ്മാനത്തുക യുവാവ് ഏറ്റുവാങ്ങി.