02
Jan 2024
Mon
02 Jan 2024 Mon

യുഎഇയിലെ അൽഐനിൽ ഡ്രൈവറായി ജോലിനോക്കുന്ന ഇന്ത്യക്കാരന് 45.32 കോടി രൂപ(2 കോടി ദിർഹം)സമ്മാനം. ബി​ഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലാണ് മുനവ്വർ ഫൈറൂസ് എന്ന പ്രവാസി യുവാവിന് ​ഗ്രാൻഡ് പ്രൈസായ 45.3 കോടി രൂപ സമ്മാനമായി ലഭിച്ചത്. മുനവ്വർ അടക്കം 30 സുഹൃത്തുക്കൾ ചേർന്നായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുവർഷമായി മാസംതോറും ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്നും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും മുനവ്വർ ഫൈറൂസ് പറഞ്ഞു.