11
Jul 2024
Sun
11 Jul 2024 Sun
Indian killed in Kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ ഇന്ത്യക്കാരനെ യുവതി കുത്തിക്കൊന്നു.(Indian killed in Kuwait) സംഭവത്തില്‍ ഇന്ത്യക്കാരി പിടിയിലായതായി പോലീസ് അധികൃതര്‍ അറിയിച്ചു. ഇരുവര്‍ക്കും ഇടയിലുണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയെ ബലാത്സംഗം ചെയ്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രതി ഇരയെ പല തവണ കത്തികൊണ്ട് കുത്തിയതായാണ് റിപോര്‍ട്ട്.

Kuwait Job: കുവൈത്തിലെ നെസ്‌റ്റോയില്‍ ജോലി ഒഴിവ്

അന്വേഷണം തുടരാന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രോസിക്യൂഷന് കൈമാറിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി തടങ്കലില്‍ വെക്കാന്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക