31
Oct 2025
Tue
31 Oct 2025 Tue
Indian man stabbed two teens with fork during flight

യുഎസില്‍ വിമാനയാത്രയ്ക്കിടെ രണ്ട് കൗമാരക്കാരെ ഫോര്‍ക്കിന് കുത്തിപ്പരിക്കേല്‍പ്പിച്ച് ഇന്ത്യക്കാരന്‍. പ്രണീത് കുമാര്‍ ഉസിരിപള്ളിയെന്ന 28കാരനാണ് ചിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള വിമാനത്തില്‍ വച്ച് 17കാരായ രണ്ട് ആണ്‍കുട്ടികളെ ആക്രമിച്ചത്. ഒരാളുടെ തോളിനും രണ്ടാമന്റെ തലയ്ക്കുമാണ് കുത്തേറ്റത്.

whatsapp യുഎസില്‍ വിമാനയാത്രയ്ക്കിടെ രണ്ട് കൗമാരക്കാരെ ഫോര്‍ക്കിന് കുത്തിപ്പരിക്കേല്‍പ്പിച്ച് ഇന്ത്യക്കാരന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയ്ക്കിടെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന 17കാരനാണ് ആദ്യം കുത്തേറ്റത്. ഇതിനു ശേഷമായിരുന്നു രണ്ടാമനെ ആക്രമിച്ചത്. വിമാന ജീവനക്കാര്‍ തടയാനെത്തിയപ്പോള്‍ അക്രമി വിരലുകള്‍ തോക്കെന്ന വ്യാജേന ഉയര്‍ത്തി കാട്ടിയ ശേഷം സ്വന്തം വായിലേക്ക് തിരികെ കാഞ്ചി വലിക്കുന്നതു പോലെ കാണിച്ചു. ഇതിനു ശേഷം മറ്റൊരു യാത്രികയെ മര്‍ദ്ദിച്ചു. വിമാനജീവനക്കാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

വിമാനം ഇതോടെ ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയും പ്രണീത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാല്‍ സ്റ്റുഡന്റ് വിസയിലാണ് രാജ്യത്തെത്തിയതെന്ന് പോലീസ് പറഞ്ഞു.ബിരുദാനന്തര ബൈബിള്‍ പഠിതാവാണ് നിലവില്‍ പ്രണിത് കുമാറെന്നും പോലീസ് പറഞ്ഞു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവും 250000 ഡോളര്‍ പിഴയും ഒടുക്കേണ്ടി വരും.

ALSO READ:കാമുകി തീയിട്ടുകൊന്ന കാമുകന്റെ ഹാ‍‍ർഡ് ഡിസ്കിൽ പോലീസ് കണ്ടെത്തിയത് 16 സ്ത്രീകളുടെ ന​ഗ്നവീഡിയോകൾ