ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് മുന്‍കൂറായി ബുക്ക്് ചെയ്യുന്ന സമയപരിധി യില്‍ നിര്‍ണായക മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിങ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. നേരത്തെ ഇത് 120 ദിവസമായിരുന്നു. ഈവര്‍ഷം നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
|
അതേസമയം ഈ മാസം 31 വരെ നിലവിലെ രീതിയില്‍ 120 മുമ്പു വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് പോലുള്ള പകല്‍ നേരത്തെ എക്സ്പ്രസ് ട്രെയിനുകള്‍ക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിങ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.
മുന്‍കൂട്ടി യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ സമയമാറ്റവും സര്‍വീസ് റദ്ദാക്കുന്നതും മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് അഡ്വാന്‍സ്ഡ് ബുക്കിങ് കാലയളവില്‍ മാറ്റംകൊണ്ടുവന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





