01
Dec 2025
Sun
01 Dec 2025 Sun
Indian Railway hikes ticket rates

യാത്രാനിരക്ക് വര്‍ധനയുമായി ഇന്ത്യന്‍ റെയില്‍വേ. 215 കിലോമീറ്ററുകള്‍ക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധനവിലൂടെ 600 കോടി രൂപ റെയില്‍വേക്ക് ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുക്കിയ നിരക്കുകള്‍ പ്രകാരം, നോണ്‍-എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന യാത്രികര്‍ 10 രൂപ അധികമായി നല്‍കേണ്ടിവരും. 215ന് മുകളിലുള്ള യാത്രകള്‍ക്ക് ഓര്‍ഡിനറി ക്ലാസില്‍ കിലോമീറ്ററിന് ഒരു പൈയും മെയില്‍/എക്‌സ്പ്രസ് നോണ്‍ എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസയും അധികമായി നല്‍കണം. 2025 ജൂലൈയില്‍ വരുത്തിയ നിരക്ക് വര്‍ധനവിലൂടെ ഇതുവരെ 700 കോടിയുടെ അധികവരുമാനം ലഭിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ALSO READ: സ്‌കാനിങ്ങിനെത്തിയ രോഗിയുടെ അഞ്ചുപവന്റെ സ്വര്‍ണമാല കാണാതായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക