യുഎസില്‍ ഇന്ത്യന്‍ ടെക്കിയെ പോലീസ് വീട്ടില്‍ കയറി വെടിവച്ചുകൊന്നു. തെലങ്കാനയിലെ മഹബുബ് നഗര്‍ സ്വദേശി മുഹമ്മദ് നിസാമുദ്ദീന്‍(30)ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയ പോലീസ് ആണ് യുവാവിനെ വെടിവച്ചുകൊന്നത്. കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരയിലെ വീട്ടില്‍ വച്ച് നിസാമുദ്ദീന്‍ ഒപ്പം താമസിച്ചിരുന്നയാളെ കത്തികൊണ്ട് ആക്രമിച്ചെന്നും ഇതേത്തുടര്‍ന്നാണ് വെടിവച്ചുകൊന്നതെന്നും പോലീസ് പറഞ്ഞു.
|
ഇരുവരും തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിലെത്തുകയും വിവരമറിഞ്ഞ് തങ്ങള്‍ അവിടെ എത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം നിസാമുദ്ദീനാണ് സഹായം തേടി പോലീസിനെ വിളിച്ചതെന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. ഫ്‌ളോറിഡ കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ യുവാവ് കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരയിലെ ടെക് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
ALSO READ: രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


