23
Jan 2023
Wed
23 Jan 2023 Wed

10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ച് യുനിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്(യുപിഐ)സൗകര്യം ഉപയോഗിക്കാനാവും. 10 രാജ്യങ്ങളിലെ എന്‍ആര്‍ഐക്കാര്‍ക്കാണ് യുപിഐ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര മൊബൈല്‍ നമ്പരുകളിലൂടെ ധനവിനിമയം നടത്താന്‍ കഴിയുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, യുകെ, ഹോങ്കോങ്, കാനഡ, ആസ്‌ത്രേലിയ, യുഎസ്, സിംഗപ്പൂര്‍ എന്നീ 10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക. ഏപ്രില്‍ 30 വരെ പാര്‍ട്ണര്‍ ബാങ്കുകള്‍ക്ക് ഇവ നടപ്പിലാക്കുന്നതിന് പേമെന്റ്‌സ് കോര്‍പറേഷന്‍ സാവകാശം നല്‍കിയിട്ടുണ്ട്.

നിരവധി രാജ്യങ്ങളില്‍ പഠിക്കുകയും കുടുംബസമേതം താമസിക്കുന്നവര്‍ക്കും ചെറുകിട വ്യാപാരം ചെയ്യുന്നവര്‍ക്കുമെല്ലാം പുതിയ നടപടി ഏറെ പ്രയോജനം ചെയ്യും.
കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് യുപിഐ മുഖേന 12 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്ക്.