31
Apr 2025
Wed
31 Apr 2025 Wed
India's first train with ATM

രാജ്യത്ത് ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്സ്പ്രസ് ട്രെയിനിലെ എസി കോച്ചിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടിഎമ്മുമായി ട്രെയിന്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ മോശം സിഗ്‌നല്‍ കാരണം നെറ്റ്വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എ സി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളതെങ്കിലും മറ്റ് 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. എടിഎമ്മിന്റെ സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനവും സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക