24
Sep 2025
Sat
24 Sep 2025 Sat
Indigo flight made emergency landing after bomb threat

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് അബൂദബിയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടു മണിക്കൂറിനു ശേഷം തിരിച്ചിറങ്ങി. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമായി യാത്ര പുറപ്പെട്ട 6ഇ1403 ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി 11.10നു പുറപ്പെട്ട വിമാനം ശനിയാഴ്ച പുലര്‍ച്ചെ 1.44നാണ് തിരിച്ചിറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി പുലര്‍ച്ചെ 3.30ന് അബൂദബിയിലേക്കു യാത്ര പുനരാരംഭിക്കുകയും ചെയ്തു. ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ മറ്റൊരു ക്രൂ സംഘമാണ് ഈ വിമാനത്തില്‍ പോയത്.

ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു; ഒരു മാസത്തിനിടെ നാലാമത്തെ മരണം; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍