08
Jul 2023
Wed
08 Jul 2023 Wed

ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാലുപേരെ കഴുത്തറുത്ത് കൊന്ന് മൃത​ദേഹങ്ങൾ കത്തിച്ചു. രാജസ്ഥാനിലെ ഒസിയാന്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ഉറങ്ങുമ്പോഴായിരുന്നു ഇവരെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

55കാരനായ പുനാരവും ഭാര്യയും മരുമകളും ആറു മാസം പ്രായമുള്ള പേരക്കുട്ടിയുമാണ് കൊല്ലപ്പെട്ടത്. പുനാരത്തിന്റെ വീട്ടിൽ നിന്ന് പുക ഉയരുന്നതു കണ്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവായ 19 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യക്തിവൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നാണു നിഗമനമെന്നും പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക