20
Aug 2025
Sun
20 Aug 2025 Sun
infant found dead in Palakkad

പാലക്കാട്: മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു. മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്‍-സംഗീത ദമ്പതികളുടെ പെണ്‍കുഞ്ഞ് കനിഷ്‌കയാണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. കുഞ്ഞ് പോഷകാഹാരക്കുറവ് നേരിട്ടിരുന്നതായി ആരോപണമുണ്ട്.

അതേസമയം, ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ട പ്രതിമാസസഹായം ലഭിച്ചില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. ആദിവാസി ഉന്നതികളില്‍ ട്രൈബല്‍ ഫീഡ് ജീവനക്കാര്‍ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക