20
Aug 2024
Sat
20 Aug 2024 Sat
Reetika Reetika

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷകളിലൊന്നായ റീതിക ഹൂഡയ്ക്ക് തിരിച്ചടി. (India at Paris Olympics 2024: Reetika Hooda faced defeat against World No.1) ഗുസ്തിയില്‍ വെങ്കലമെങ്കിലും പ്രതീക്ഷിച്ചിരിക്കേയാണ് ക്വാര്‍ട്ടറില്‍ വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ താരം മത്സരിക്കുന്ന അവസാന ഇനമായ വനിതാ ഫ്രീസ്‌റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ ലോക ഒന്നാം നമ്പര്‍ താരം അയ്‌പേറി മെഡെറ്റ് കിസിയോട് കടുത്ത മല്‍സരത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്.

കിര്‍ഗിസ്ഥാന്‍ താരം ഫൈനലില്‍ കടന്നാല്‍ റീതികയ്ക്ക് റെപ്പഷാജ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹംഗറിയുടെ ബെര്‍ണാഡെറ്റ് നാഗിയെ 12-2ന് കീഴടക്കിയാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്.

ഗോള്‍ഫ് വനിതാ വ്യക്തിഗത വിഭാഗത്തില്‍ അദിതി അശോക്, ദിക്ഷ ദാഗര്‍ എന്നിവര്‍ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഇതിനു പുറമേ അത്‌ലറ്റിക്‌സില്‍ ഇന്ന് പുരുഷ 4*400 മീറ്റര്‍ റിലേ ഫൈനല്‍ ഇന്നു രാത്രി 12.30നും വനിതകളുടെ ഫൈനല്‍ 12.45നും നടക്കും.

പുരുഷ 800 മീറ്റര്‍ ഫൈനല്‍, വനിതാ ജാവലിന്‍ ത്രോ ഫൈനല്‍, പുരുഷ ഹൈ ജംപ് ഫൈനല്‍, പുരുഷ മാരത്തണ്‍ ഫൈനല്‍ തുടങ്ങിയവയും ഇന്നാണ്. വനിതാ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ന് രാത്രി 8.30ന് ബ്രസീലും യുഎസ്എയും കൊമ്പുകോര്‍ക്കും.

Tag: Reetika Reetika