ജിദ്ദ: “ഇന്നിതാ ഞാനുമെത്തി മദീനയിൽ” എന്ന വീഡിയോ ആൽബം സഫയർ ഓഡിറ്റോറിയത്തിൽ ജിദ്ദയിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ മുസാഫിർ ഗായകൻ ജമാൽ പാഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. മൻസൂർ കിളിനക്കോട് രചനയും സംഗീതവും നിർവഹിച്ച ആൽബത്തിന് മാസ്റ്റർ ഷാദിൻ ഹസ്സൻ എന്ന രണ്ടാം ക്ലാസുകാരൻ ആണ് ഈണം നൽകിയത്. ഹസ്സൻ കൊണ്ടോട്ടിയുടെ കൺസെപ്റ്റിൽ ഓഡിയോ എഡിറ്റിങ് മിസ്ജാദ് സാബുവും വീഡിയോ എഡിറ്റിങ് ലാലു മുസ്തഫയും നിർവഹിച്ചു. മാക്ക് ബ്രോ കൊണ്ടോട്ടി സ്റ്റുഡിയോയിൽ ആയിരുന്നു റെക്കോർഡിങ് ഹസ്ന ഹസ്സൻ ക്യാമറയും യൂസഫ് കോട്ട നിർമാണവും നിർവഹിച്ച ആൽബത്തിൻ്റെ കോ ഓഡിനേറ്റർ അഷ്റഫ് ചുക്കൻ ആയിരുന്നു.
|
വീഡിയോ പ്രകാശനത്തിൽ ഉണ്ണിൻ പുലാക്കൽ, അബ്ദുല്ല മുക്കണ്ണി. ജുനൈസ് ബാബു,റാഫി ബീമാപള്ളി, ഇബ്രാഹിം ഇരിങ്ങല്ലൂർ, സുബൈർമുട്ടം, കെ കെ മുഹമ്മദ്, ഇസ്മായിൽ കൂരിപ്പുയിൽ , ഗഫൂർ ചാലിൽ, അബ്ദുറഹീം മേക്കമണ്ണിൽ, സെലീന മുസാഫർ, ഖുബ്റലത്തീഫ് ,റഫീഖ് മാങ്കായി,ഉമ്മർ മങ്കട ,ഹാരിസ് ബിൻ സലീം എന്നിവർ ആശംസകൾ അർപ്പിച്ചു .നബിയുടെ തിരുസന്നിധിയിൽ വെച്ച് ഒരു മദ്ഹ് ഗാനം പാടണമെന്നും അത് വീഡിയോ പ്രകാശനം ചെയ്യണമെന്നുമുല്ല ആഗ്രഹം ഉംറ നിർവഹിക്കാൻ വന്ന മാസ്റ്റർ ഷാദിൻ ഹസ്സൻ പിതാവ് ഹസ്സൻ കൊണ്ടോട്ടിയോട് പറഞ്ഞതാണ് വീഡിയോ ആൽബത്തിൻ്റെ പിറവിക്കു കാരണമായതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
വീഡിയോ റിക്കാർഡ് ചെയ്തത് കൂടുതലും മുത്ത് നബിയുടെ മദീന പള്ളിയിൽ തന്നെയാണ് “ഇന്നിതാ ഞാനും എത്തി മദീനയിൽ ” എന്ന മനോഹരമായ മദ്ഹ് ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു. മാസ്റ്റർ ഷാദിൻ ഹസ്സൻ്റെ നബിയെ കുറിച്ചുള്ള ഓരോ പ്രകീർത്തനങ്ങളും ഏറെ വിസ്മയകരമായിരുന്നു എന്നും വലിയ ഒരു ഗായകനായി അറിയപ്പെടട്ടെ എന്നും ‘മുസാഫർ പറഞ്ഞു. ‘മാസ്റ്റർ ഷാദിൻ ഹസ്സൻ പാടി അഭിനയിച്ച ഈ ആൽബം ഏറ്റുവാങ്ങാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു എന്ന് ഗായകൻ ജമാൽ പാഷപറഞ്ഞു.
തുടർന്ന് നടന്ന മദ്ഹ് ഗാന വേദിയിൽ റഹീം കാക്കൂർ, റാഫി ആലുവ, ജമാൽ പാഷ, മാസിൻ ജമാൽ, ഫർസാന യാസർ, സലാഹുദ്ദീൻ വാളക്കുട,മുസ്തഫ കുന്നുംപുറം തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു. സംഗീത ആൽബത്തിന്റെ നിർമാതാവ് യൂസുഫ് കോട്ട സ്വാഗതവും അഷ്റഫ് ചുക്കൻ നന്ദിയും പറഞ്ഞു.


