23
Feb 2025
Fri
23 Feb 2025 Fri
instagram rape

കോട്ടക്കല്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവും സഹായിയും അറസ്റ്റില്‍. (Instagram cheat: Man and his assistant arrested for harassing girl) തൃശൂര്‍ കേച്ചേരി നാലകത്ത് പൊടുവിങ്ങല്‍ അമല്‍ (21), സഹായിയായി പ്രവര്‍ത്തിച്ച മലപ്പുറം മുണ്ടുപറമ്പ് പുല്ലാണി മുബഷീര്‍ എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട അമല്‍ പെണ്‍കുട്ടിയുടെ സ്‌നേഹം പിടിച്ചുപറ്റിയ ശേഷം 2023 മാര്‍ച്ച് മുതല്‍ ചാറ്റ് ചെയ്ത് നഗ്‌നവീഡിയോകള്‍ അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെക്കൊണ്ട് നഗ്‌ന വീഡിയോകള്‍ അയക്കാന്‍ പ്രേരിപ്പിച്ചു.

ഈ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹികമാധ്യമങ്ങ ളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കോട്ടക്കല്‍ സിനിമ തിയേറ്റര്‍, പെണ്‍കുട്ടിയുടെ വീട്, കോട്ടക്കല്‍, കക്കാടംപൊയില്‍ എന്നിവിടങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ചെയ്തതായാണ് കേസ്. വിവാഹം കഴിക്കാമെന്ന് പ്രലോഭനം നടത്തിയാണ് പെണ്‍കുട്ടിയെ വഴങ്ങാന്‍ പ്രേരിപ്പിച്ചത്.

അമലിനെ പരപ്പനങ്ങാടിയില്‍ വെച്ചും മുബശ്ശിറിനെ ഇരുമ്പുഴിയി ല്‍ വെച്ചുമാണ് പിടികൂടിയത്.

പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍, എഎസ് ഐമാരായ ഷൈലേഷ്, ബുഷ്‌റ, സി പി ഒമാരായ ബിജു, രാജേഷ് എന്നിവരാണ് കേസന്വേഷിച്ചത്.