തിരുവനന്തപുരം വര്‍ക്കലയില്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്കുകടന്ന 26 കാരന്‍ അറസ്റ്റില്‍. തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ ബിനുവാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.
|
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. നവംബര്‍ 18 ന് വര്‍ക്കലയില്‍ നിന്ന് പ്രതി പെണ്‍കുട്ടിയുമായി തിരുവനന്തപുരത്ത് എത്തുകയും അവിടെനിന്നും മധുരയിലേക്ക് പോവുകയുമായിരുന്നു. അവിടെ ഒരു ദിവസം താമസിച്ച ശേഷമാണ് ട്രെയിന്‍ മാര്‍ഗം ഗോവയിലെത്തിയത്. അടുത്ത ദിവസം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനായി പെണ്‍കുട്ടിയുമായി പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും പൊലീസിന്റെ ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവില്‍ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുമായി പ്രതി സഞ്ചരിച്ചിരുന്ന അതേ വഴിയെ തന്നെ പൊലീസും ഇവരെ പിന്തുടര്‍ന്നു. മധുരയിലും ഗോവയിലും എത്തിച്ച് പെണ്‍കുട്ടിയുമായി നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





