തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റിലായി. മാറനല്ലൂര്‍ ഊരൂട്ടമ്പലം പെരുമുള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ്‌കുമാര്‍(50) ആണ് അറസ്റ്റിലായത്.
|

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ യുവതിയെ ഇയാള് കടന്നുപിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതോടെ യുവതി ബഹളംവെക്കുകയും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയും ചെയ്തിരുന്നു. പിന്നീട് കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും മാറനല്ലൂര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
4 മാസം മുമ്പാണ് ഇയാള് ഈ സ്കൂളിൽ ജോലിക്ക് ചേർന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരിക ആണ്.
instructor arrested for molesting woman during driving practice
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


