കോഴിക്കോട് മലാപ്പറമ്പില്‍ വാടക ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പോലീസുകാരാണ് ഈ കേന്ദ്രം നടത്തിയിരുന്നതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരുടേതായിരുന്നു പെണ്‍വാണികേന്ദ്രമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെ ഒളിവില്‍ പോയ ഇരുവരെയും പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
|
ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് അടക്കമുള്ളവ പരിശോധിച്ചാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. കേസിലെ പ്രതികളിലൊരാളായ വയനാട് സ്വദേശിനി ബിന്ദുവായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. യുവതി പെണ്‍വാണിഭകേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്ന് അന്വേഷണ സംഘം പറയുന്നു. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ലാറ്റില്‍ എത്തിയിരുന്നതായി അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രത്തില്‍ നിന്ന് ലക്ഷങ്ങള്‍ വന്നിരുന്നതായി ബോധ്യപ്പെട്ടത്.
ഒരു ലക്ഷം രൂപയായിരുന്നു പെണ്‍വാണിഭകേന്ദ്രത്തിലെ ദിവസ വരുമാനം. ഇതില്‍ നല്ലൊരു പങ്കും ഷൈജിത്തിനും സനിത്തിനുമാണ് ലഭിച്ചിരുന്നത്. ആശുപത്രിക്ക് സമീപമുള്ള ഫ്‌ളാറ്റിലാണ് പെണ്‍വാണിഭകേന്ദ്രം പ്രവര്‍ത്തിച്ചുവന്നിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും ഇവിടെ ഇടപാടുകാര്‍ വന്നുപോയിരുന്നു. രണ്ട് ഇടപാടുകാര്‍ അടക്കം 9 പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തി ഇവിടെ നിന്ന് പിടികൂടിയത്.
ALSO READ: മലാപ്പറമ്പ് പെണ്‍വാണിഭം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





