ദുബായ്: ദുബായില്‍ ഏറ്റവും കൂടുതല്‍ സംരംഭകര്‍ക്കും കല, സാഹിത്യ ,മത സാമൂഹിക, വ്യവസായ, ചലച്ചിത്ര, വാണിജ്യ രംഗങ്ങളിലെ വ്യത്യസ്ത രാജ്യങ്ങളിലെ പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ നേടികൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സംരംഭകനും ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയെ ദുബായിലെ സുഹൃദ് സംഗമം ആദരിച്ചു. സ്‌നേഹസംഗമം എന്ന പേരില്‍ ദുബായില്‍ സുഹൃദ് സംഘം സംഘടിപ്പിച്ച പരിപാടി ദുബായ് അല്‍ ബുസ്താന്‍ സെന്റര്‍ ബാള്‍റൂമില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എം.ഡി ഷംലാല്‍ അഹമ്മദ്, ഫ്‌ലോറ ഗ്രൂപ്പ് ചെയര്മാന് ഫ്‌ലോറ ഹസന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.
|
ചടങ്ങില്‍ കരീം വെങ്കിടങ്, ഡോക്ടര്‍ പാലിയ കാസിം , ഇ.പി ജോണ്‍സന്‍, റിയാസ് ചേലേരി, ബഷീര്‍ പാന്‍ ഗള്‍ഫ് അഡ്വ സഫീര്‍ മുസ്തഫ , തെല്‍ഹത് ഫോറം,ബഷീര്‍ തിക്കോടി തുടങ്ങീ യു.എ.ഇ ലെ വ്യവസായ വാണിജ്യ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.





