07
Jan 2024
Tue
07 Jan 2024 Tue

ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ മിസൈലാക്രമണത്തിൽ തകർത്തു. കുർദിസ്താൻ മേഖലയിലെ അർബിലെ ഇസ്രായേലിന്റെ ചാരസംഘടനയുടെ ആസ്ഥാനവും ഇറാൻ വിരുദ്ധ ഭീകരസംഘടനകളുടെ കേന്ദ്രവുമാണ് തകർത്തതെന്ന് ഇറാൻ റവല്യൂഷണറി ​ഗാർഡ്സ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് കോൺസുലേറ്റിന് സമീപമാണ് ഇറാന്റെ മിസൈലാക്രമണം ലക്ഷ്യം കണ്ടത്. ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ ഇറാഖിൽ വലിയ തോതിൽ ഭീകരപ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു.

ഇറാനിലും ​ഗസയിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്നും ഇറാൻ സേന വ്യക്തമാക്കി. ഡിസംബറിൽ ഇസ്രായേൽ ഇറാൻ സേനയുടെ സീനിയർ കമാൻഡർ റാസി മൂസാവിയെ കൊലപ്പെടുത്തിയിരുന്നു. ​ഗസയിൽ ഹമാസിന് ഇറാനാണ് പിന്തുണ നൽകുന്നതെന്നാണ് ഇസ്രായേലിന്റെ ആരോപണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക