25
Oct 2024
Wed
25 Oct 2024 Wed
Is there an electrical hazard? WhatsApp system to notify KSEB

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (KSEB) യുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ്പ് സംവിധാനം നിലവില്‍ വന്നു. മഴക്കാലത്ത് വൈദ്യുതി ലൈനില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് നേരിട്ട് വിവരം അറിയിക്കാന്‍ വാട്‌സാപ്പ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

Is there an electrical hazard? WhatsApp system to notify KSEB

കെഎസ്ഇബിയുടെ എമര്‍ജന്‍സി നമ്പരായ 9496010101 ലേക്കാണ് വാട്‌സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെക്ഷന്‍ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

KSEBയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസുകളിലേക്ക് പരിഹാര നിര്‍ദ്ദേശമുള്‍പ്പെടെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

Is there an electrical hazard? WhatsApp system to notify KSEB

2023 ല്‍ കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളില്‍ നിന്നായി 54 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. 2022ല്‍ 164 അപകടങ്ങള്‍ ഉണ്ടായി. 64 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകള്‍ ജനപങ്കാളിത്തത്തോടെ മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകുമെന്ന് കരുതുന്നു.

9496010101 എന്ന നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളളതാണ്. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും KSEB അറിയിച്ചു.

Is there an electrical hazard? WhatsApp system to notify KSEB