പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക്. സിറിയയിലേക്ക് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് രണ്ട് പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തലസ്ഥാനമായ ദമാസ്കസിലെയും ആലപ്പോ നഗരത്തിലെയും വിമാനത്താവളങ്ങളാണ് ആക്രമണസാഹചര്യത്തില് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്.
|
രണ്ട് വിമാനത്താവളങ്ങിലെയും ലാന്‍ഡിങ് സ്ട്രിപ്പിന് ഇസ്രായേല്‍ ആക്രമണത്തില്‍ കേടുപാടുണ്ടായിട്ടുണ്ട്. ഗസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇസ്രായേല്‍ തങ്ങള്‍ക്കെതിരേ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സിറിയയില്‍ ഇറാന് സൈന്യത്തെ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ഇതുസംബന്ധിച്ച് ഇസ്രായേലിന്റെ പ്രതികരണം. കഴിഞ്ഞദിവസങ്ങള് തങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തിന് ഇറാന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യം ഇറാന് നിഷേധിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





