08
Oct 2023
Mon
08 Oct 2023 Mon

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; മരണം 2500

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്നതോടെ മരണം 2500 ആയി. ഇതില്‍ ആയിരത്തോളം കുട്ടികളാണ്. നിരവധി കെട്ടിടങ്ങളും തകര്‍ത്തു. ഇവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് ഫലസ്തീന്‍ അധികൃതര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ മരണസംഖ്യ ഇനിയും കൂടും.

ഗസ്സ കീഴടക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനില്‍ നിന്ന് നിരവധി തവണ ഇസ്രായേലിനു നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നു. ഇസ്രായേല്‍ സൈന്യം തിരിച്ചും ആക്രമണം നടത്തി.

അതേസമയം, ഗസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ ചൈന വിമര്‍ശിച്ചു. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോള്‍ ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഗസയിലെ ജനങ്ങള്‍ക്കെതിരായ കൂട്ടായ ശിക്ഷ ഇസ്രായേല്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ബീജിംഗിന്റെ സഹകരണം ആവശ്യപ്പെട്ട് യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വാങ് യിയുടെ പരാമര്‍ശം.സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാദ് രാജകുമാരനെ വിളിച്ചാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക