08
Oct 2023
Fri
08 Oct 2023 Fri

ഇന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണം, കേരളത്തിലും റാലികള്‍ നടക്കും; ഗസ്സയില്‍ മരണസംഖ്യ 1500 കടന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഫലസ്തീന് മേല്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നതിനിടെ ഇന്ന് ലോക വ്യാപകമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണം ആചരിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടക്കും.

അതേസമയം, വ്യോമാക്രമണം കൂടുതല്‍ കടുത്തതോടെ ഗസ്സയില്‍ മരണസംഖ്യ 1537 ആയി ഉയര്‍ന്നു. അന്തര്‍ദേശീയ സമ്മര്‍ദം വകവെക്കാതെ ഗസ്സക്കു മേല്‍ ഉപരോധവും ആക്രമണവും കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഒന്നുകില്‍ വിജയം അതല്ലെങ്കില്‍ മരണം എന്നതു മാത്രമാണ് ഇസ്രായേലിനു മുമ്പാകെയുള്ള മാര്‍ഗമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു പ്രതികരിച്ചു.

ഈജിപ്തിലെ റഫ അതിര്‍ത്തി വഴി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഇസ്രായേല്‍ എതിര്‍പ്പ് മൂലം വിജയം കണ്ടില്ല. ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക് സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക