09
Oct 2023
Sun
09 Oct 2023 Sun

ടെല്‍ അവീവ്: ഗസ്സയ്‌ക്കെതിരെ ത്രിതല ആക്രമണം പ്രഖ്യാപിച്ച് ഇസ്രായേല്‍ സൈന്യം. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗസ്സയെ ആക്രമിക്കാനാണ് ഇസ്രായേല്‍ നീക്കം. കഴിഞ്ഞ നാല് ദിവസമായി ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം തമ്പടിച്ചിരിക്കുകയാണ്. ഏതു നിമിഷവും ആക്രമണം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കന്‍ ഗസ്സയിലെ ജനങ്ങള്‍ ഒഴിയണമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 315 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 90 കുട്ടികളും 107 സ്ത്രീകളും ഉള്‍പ്പെടുമെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ 2215 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 724 കുട്ടികളും 458 സ്ത്രീകളുമാണ്. 8714 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 2,450 കുട്ടികളും 1536 സ്ത്രീകളും ഉള്‍പ്പെടും. ഹമാസിന്റെ ആക്രമണത്തില്‍ സൈനികരുള്‍പ്പെടെ 1,300 ഇസ്‌റാഈലികളും കൊല്ലപ്പെട്ടു.

ആക്രമണം പൂര്‍ത്തിയാകുന്നതോടെ ഗസ്സയുടെ വിസ്തൃതി കുറയുമെന്ന് ഇസ്രയേല്‍ മന്ത്രി ഗീഡിയോണ്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക