|
ഗസ്സ: പശ്ചിമേഷ്യയില്‍ വ്യാപക ആക്രമണങ്ങളും കൂട്ട കുരുതിയും തുടരുന്നു. ഇന്നലെ മാത്രം ഇരുപക്ഷത്തും 450 ഏറെ പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും അറിയിച്ചതോടെ സംഘ9ര്‍ഷം തുടരുമെന്ന് ഉറപ്പായി.
റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തില്‍ നിന്ന് ഇസ്രയേല്‍ നേതൃത്വം ഇനിയും മോചിതമായില്ല. ഇതിന് പിന്നാലെയാണ് ഗസ്സയെ ലക്ഷ്യംവച്ച് ഇസ്രായേല്‍ ബോംബ് വര്‍ഷം തുടര്‍ന്നത്.
ഹമാസ് നടത്തിയ ആക്രമണത്തില്‍ 250 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1100ന് മുകളിലാണ്. ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേര്‍ക്ക് പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെയും ഗസ്സക്കു മേല്‍ ഇസ്രായേല്‍ സൈന്യത്തിെന്റ വ്യോമാക്രമണം തുടര്‍ന്നു. യഹ്‌യ അല്‍ സിന്‍വര്‍ ഉള്‍പ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു. ഇതിനു മറുപടിയായി തെല്‍അവീവിന് നേര്‍ക്ക് 150 ഓളം മിസൈലുകള്‍ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകള്‍ കെട്ടിടത്തില്‍ പതിച്ച് നാശനഷ്ടം ഉണ്ടായി.
ഇസ്രായേലിനുള്ളില്‍ ഇരുപതിലേറെ കേന്ദ്രങ്ങളില്‍ ഹമാസ് പോരാളികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഹമാസ് ഭടന്‍മാര്‍ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേല്‍ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയര്‍ന്ന ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി.
ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധിയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





