22
Jan 2025
Wed
22 Jan 2025 Wed
Israeli contractor mistakenly killed by IDF troops

ഗസയില്‍ ഇസ്രായേലി പൗരനെ അബദ്ധത്തില്‍ വെടിവച്ചുകൊന്ന് ഇസ്രായേല്‍ സേന. മധ്യ ഗസാ മുനമ്പില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോണ്‍ട്രാക്ടറായ ജേക്കബ്(കോബി)അവിതാന്‍(39)ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പണിയുടെ കോണ്‍ട്രാക്ടര്‍ ഏറ്റെടുത്തിരിക്കുകയായിരുന്നു ജേക്കബ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നശേഷവും ഇസ്രായേല്‍ സൈനിക സാന്നിധ്യം തുടരുന്ന ഗസയിലെ സൈനിക പോസ്റ്റിന്റെ അടുത്തുവന്ന ജേക്കബിനെ സൈനികര്‍ ആളറിയാതെ വെടിവച്ചുകൊല്ലുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക