02
Sep 2023
Mon
02 Sep 2023 Mon

ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് കൗണ്ട് ഡൗണ്‍ പറഞ്ഞിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ചരിത്രം രചിച്ച ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആയിരുന്നു വളര്‍മതിയുടെ അവസാന കൗണ്ട് ഡൗണ്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ഇനി വളര്‍മതി മാഡത്തിന്റെ ശബ്ദം ഉണ്ടാവില്ലെന്ന് ഐഎസ്ആര്‍ഒയുടെ മുന്‍ ഡയറക്ടര്‍ ഡോ. പി വി വെങ്കിടകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

ചെന്നൈയില്‍ ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വളര്‍മതി അന്തരിച്ചത്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് കോളജ് ഓഫ് ടെക്‌നോളജില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ വളര്‍മതി 1984ലാണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. 1959 ജൂലൈ 31ന് തമിഴ്‌നാട്ടിലെ അറിയാലൂരിലാണ് ജനനം.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ്(റിസ്) ആയ റിസാറ്റ് 1ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളര്‍മതി.മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പേരില്‍ തമിഴ്‌നാട് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം 2015ല്‍ വളര്‍മതിക്കായിരുന്നു നല്‍കിയിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക