മദീന: കോട്ടയത്തുനിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മദീനയില്‍ മരിച്ചു. കോട്ടയം മുണ്ടക്കയം 31ാം മൈല്‍ പൈങ്ങന സ്വദേശി തടത്തില്‍ ടി.എം പരീദ് ഖാന്‍ (78) ആണ് മരിച്ചത്. ഭാര്യയോടും മറ്റു കുടുംബങ്ങളോടുമൊപ്പമാണ് പരീദ് ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. കോട്ടയത്തെ മുസ്ലിം ലീഗ് നേതാവായിരുന്നു.
|
മക്കയില്‍വച്ച് ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനം നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നമസ്‌കാരത്തിനായി മസ്ജിദ് ഖുബായിലെത്തിയപ്പോള്‍ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അടുത്തുള്ള മദീന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മുന്‍ കെ.ഡി.പി.എ അംഗം ഷാഹുല്‍ ഹമീദിന്റെ മൂത്ത ജേഷ്ഠനും എക്‌സിക്യൂട്ടീവ് അംഗം സിദ്ദിഖ് റഹീമിന്റെ മാതൃ സഹോദരനുമാണ്. മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ടൗണ്‍ ജമാഅത്ത് കമ്മിറ്റിയംഗം, ഡോ. രാജന്‍ ബാബു ഫൗണ്ടേഷന്‍ ട്രഷറര്‍, സി.പി.എ. യൂസഫ് അനുസ്മരണ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: ചപ്പാത്ത് പാറക്കല്‍ കുടുംബാംഗം സലീന. മക്കള്‍: ഷാനവാസ്, ഷഫീഖ് (ഇരുവരും ദുബൈ), പരേതനായ ഷിയാസ്, മരുമക്കള്‍: അനീസ, ഷെറീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയിലെ ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





