21
Dec 2023
Wed
21 Dec 2023 Wed

പ്ലാവിലക്ക് ഇത്രയും ഗുണങ്ങളോ? എന്തൊക്കെയാണെന്ന് നോക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തെ ഏറ്റവും വലിയ ഫലം എന്ന പ്രത്യേകതയുള്ള ചക്ക കേരളീയരുടെ പ്രിയ ഫലങ്ങളിലൊന്നുമാണ്. ചക്ക കറിവെച്ചും, പഴുത്ത ചക്ക അല്ലാതെയും നാം കഴിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി ഗുണങ്ങളാണ് ചക്കയ്ക്ക് ഉള്ളതെന്ന് നമുക്ക് അറിയാം. എന്നാല്‍ ചക്കപോലെ തന്നെ അതുണ്ടാകുന്ന പ്ലാവിലെ ഇലകള്‍ക്കുമുണ്ട് ഗുണങ്ങള്‍. പണ്ട് സ്പൂണിന് പകരമായി ഉപയോഗിച്ചിരുന്നത് പ്ലാവില ആയിരുന്നു. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഇലയാണ് പ്ലാവില. ഞെട്ടേണ്ട, പ്ലാവിലയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

⏺️ പ്രമേഹം നിയന്ത്രിക്കാന്‍ പ്ലാവില ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ പ്ലാവില തോരന്‍വെച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രണവിധേയമാകാന്‍ സഹായിക്കും. പ്ലാവിലയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്‌സിഡന്റ് ആണ് പ്രമേഹം നിയന്ത്രിക്കുന്നത്.

⏺️ പഴുത്ത വൃത്തിയുള്ള പ്ലാവില എടുക്കുക. ഇതിന്റെ തണ്ടുകളും നാരുകളും എടുക്കണം, ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റുക ശേഷം വെള്ളത്തിലിട്ട് തിളപ്പിക്കാവുന്നതാണ്. അല്‍പ്പ സമയത്തിന് ശേഷം വെള്ളത്തിന്റെ നിറം മാറാന്‍ തുടങ്ങും, അപ്പോള്‍ ഇതിനെ അടുപ്പില്‍ നിന്ന് വാങ്ങി ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ് ഇത് നീര്‍ക്കെട്ട്, യൂറിനറി ഇന്‍ഫക്ഷന്‍ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ അകറ്റുന്നു.

⏺️ ഷുഗറിന് വളരെ മികച്ച പരിഹാരമാണ് പ്ലാവില. അതിന്റെ ഇലകള്‍ കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിന്റെ തളിരിലകളാണ് എടുക്കേണ്ടത്. ഈ ഇലകള്‍ ആവി കയറ്റി വേവിച്ച ശേഷം നിങ്ങള്‍ക്ക് ഇത് തോരന്‍ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇതിലേക്ക് കടുക്, സവാള, പച്ചമുളക്, എന്നിവ ഇട്ട് ഉണ്ടാക്കുന്നത് സ്വാദ് വര്‍ധിപ്പിക്കുന്നു. സവാള ഇതിന്റെ കൂടെ ചേര്‍ക്കുന്നത് പ്രമേഹത്തിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ദിവസേന ഇത്തരത്തിലുള്ള തോരന്‍ ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്. കൂടാതെ പ്ലാവിലയുടെ വെള്ളം ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

⏺️ ഗ്യാസ്, അസിഡിറ്റി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് ഇത് വളരെ ഗുണപ്രദമാണ്. പ്ലാവില മാത്രമല്ല ജീരകവും ഇതിന് വളരെ നല്ലതാണ്. നന്നായി പഴുത്ത പ്ലാവിലയുടെ ഞെട്ട് നന്നായി ചടച്ച് എടുക്കുക. ഇത് വെള്ളത്തില്‍ ഇട്ട് അതിന്റെ കൂടെ 2 ടേബിള്‍ സ്പൂണോളം ജീരകവും ഇട്ട് കൊടുക്കുക. വെള്ളം തിളപ്പിച്ച് പകുതി ആയി കഴിയുമ്പോള്‍ വാങ്ങി വെക്കാം. ഇത് ചെറു ചൂടോടെ തന്നെ കുടിക്കാവുന്നതാണ്. സാധാരണ വെള്ളം കുടിക്കുന്നത് പോലെ നിങ്ങള്‍ക്ക് പല സമയങ്ങളില്‍ ഇത് കുടിക്കാവുന്നതാണ്. ഇത് വയറിനെ തണുപ്പിക്കുന്നു. അസിഡിറ്റിക്ക് മാത്രമല്ല വയറിളക്കം, ഛര്‍ദ്ദി എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വളരെ നല്ലതാണ്. ഇത് വെറും വയറ്റില്‍ കുടിച്ചാല്‍ ശരീരത്തിലെ തടി കുറയും

⏺️ ഉദര രോഗങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണ് പ്ലാവില. പ്ലാവില ഞെട്ട് ജീരകത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന മരുന്ന് ഗ്യാസും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു. പ്ലാവില അരച്ച് ജീരകവുമായി ചേര്‍ത്ത് കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മികച്ചതാക്കാന്‍ ഇത് സഹായിക്കുന്നു. മെറ്റബോളിസം ശക്തിപ്പെടുത്താനും പ്ലാവില അരച്ചു കഴിക്കുന്നത് നന്നായിരിക്കും. ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്ലാവില തോരന്‍ ഇടയ്ക്ക് കഴിക്കുന്നത് നന്നായിരിക്കും.