06
Jan 2024
Sun
06 Jan 2024 Sun

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പ്രതി ചാടിപ്പോയി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ഒരു ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്ക് മരുന്ന് കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ. 2023 സപ്തംപർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. തടവുപുള്ളിയെ പിടികൂടാനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക