12
Jan 2023
Sun
12 Jan 2023 Sun

കാസർകോട്: കാസർകോട്ടെ സാമൂഹിക സാംസ്കാരിക ഭൂമികയിൽ നിറസാന്നിധ്യമായിരുന്ന എൻ എ സുലൈമാന്റെ സ്മരണാർഥം തളങ്കരയിലെ മുഹമ്മദ് റഫി കൾച്ചറൽ സെന്റർ വർഷം തോറും നൽകി വരുന്ന പുരസ്‌കാരത്തിന് ഇത്തവണ മുതിർന്ന മാധ്യമ പ്രവർത്തകനും റഫിനാമ ഉൾപ്പെടെ മുപ്പതിൽപ്പരം ​ഗ്രസ്ഥങ്ങളുടെ രചയിതാവുമായ ജമാൽ കൊച്ചങ്ങാടി അർഹനായി. പ്രസിഡന്റ് പി എസ് ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. റഹ് മാൻ തായലങ്ങാടി, വി വി പ്രഭാകരൻ, എ എസ് മുഹമ്മദ്‌കുഞ്ഞി, പി എസ് ഹമീദ് എന്നിവരടങ്ങിയ ജൂറിയാണ് കൊച്ചങ്ങാടിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചു പതിറ്റാണ്ടിലേറെ കാലമായി അക്ഷരലോകത്ത് വിരാജിക്കുന്ന ജമാൽ കൊച്ചങ്ങാടി എഴുത്തിൽ കൈവയ്ക്കാത്ത മേഖലകളില്ല. നാടകം, ചെറുകഥ, നോവൽ, വിവർത്തനം തിരക്കഥ, ഗാന രചന തുടങ്ങി. സർഗാത്മക പത്രപ്രവർത്തന മേഖലകളിൽ കൊച്ചങ്ങാടിയെ പോലെ ദീർഘകാല സേവനം നടത്തിയവർ വിരളമാണെന്ന് പുരസ്കാരസമിതി വിലയിരുത്തി. ജനുവരി 26ന് കാസർകോട്ട് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വച്ചു പുരസ്‌കാരം സമർപ്പിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക