16
Jul 2025
Wed
16 Jul 2025 Wed
Avatar3 trailor

ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൈയടി നേടിയ സിനിമയാണ് ജെയിംസ് കാമറൂണ്‍ ഒരുക്കിയ സയന്‍സ് ഫിക്ഷന്‍ ഇനത്തില്‍പ്പെട്ട അവതാര്‍. പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും ബോക്‌സോഫീസില്‍ പണം വാരിക്കൂട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോഴിതാ ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ എന്ന അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു വമ്പന്‍ ഹോളിവുഡ് റിലീസ് ആയിരിക്കു ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജെയിംസ് കാമറൂണിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിനെ മാറ്റി മറക്കുന്ന ചിത്രമാവും അവതാറിന്റെ മൂന്നാം ഭാഗമെന്നാണ് ആരാധകരുടെ അഭിപ്രായം. ഒരു അഗ്‌നി പര്‍വതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് പറയുന്നത്.

കാലിഫോര്‍ണിയയിലെ ഡി23 എക്‌സ്‌പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 19 ന് ഇന്ത്യയിലുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

2009ലാണ് അവതാറിന്റെ ആദ്യ ഭാഗം ഇറങ്ങിയത്. വിദൂര ഗ്രഹമായ പെന്‍ണ്ടോറയിലാണ് കഥ നടക്കുന്നത്. 2D ഫോര്‍മാറ്റിലും ഐമാക്സ് 3D ഫോര്‍മാറ്റിലും ചിത്രം നിര്‍മിക്കുന്നുണ്ട്.

ആദ്യ ഭാഗം 290 കോടി ഡോളറാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഇതോടെ, എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി അവതാര്‍ മാറി. 2022ല്‍ പുറത്തിറങ്ങിയ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന രണ്ടാം ഭാഗം 230 കോടി ഡോളര്‍ നേടി പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. മൂന്നാം ഭാഗം ഈ റെക്കോഡുകള്‍ തകര്‍ക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.