12
Mar 2023
Mon
12 Mar 2023 Mon

ജിദ്ദ: സിജി വിമന്‍ കലക്ടീവ് (ജെ.സി.ഡബ്ല്യു.സി) കൊച്ചി ആസ്ഥാനമായുള്ള ജീവനീയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഹെല്‍ത്തി ലിവിങ്, ഹെല്‍ത്തി ബ്രെയിന്‍ ആന്റ് ഹെല്‍ത്തി പാരന്റിങ്’ എന്ന വിഷയത്തില്‍ ജീവനീയം സ്ഥാപകയും സി.ഇ.ഒയുമായ ഡോ. രശ്മി പ്രമോദ് ക്ലാസ് നയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യകരമായ ജീവിതം ആരോഗ്യകരമായ തലച്ചോറിന് അത്യാവശ്യമാണെന്നും അതിനായി ജീവിത ശൈലിയും ഭക്ഷണവും ക്രമണപ്പെടുത്തണമെന്നും ഡോ. രശ്മി പ്രമോദ് പറഞ്ഞു. നല്ല ചിന്തയും പ്രവര്‍ത്തനങ്ങളും ജീവിതത്തിന് അനിവാര്യ ഘടകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റുകൂടിയായ ഡോ. രശ്മി പ്രമോദ് കുട്ടികളുടെ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും പാരന്റിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ചും വിശദീകരിച്ചു. രക്ഷിതാക്കളുടെ സംശങ്ങള്‍ക്ക് ഡോ. രശ്മി പ്രമോദ് മറുപടി പറഞ്ഞു.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍പേഴ്‌സണ്‍ അനീസ ബൈജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൂബി സമീര്‍ സ്വാഗതവും ട്രഷറര്‍ റിന്‍ഷി ഫൈസല്‍ നന്ദിയും പറഞ്ഞു. നബീല അബൂബക്കര്‍ അവതാരകയായിരുന്നു. ഡോ. രശ്മി പ്രമോദിനെ സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ റഷീദ് അമീര്‍ പ്രശംസാ പത്രം നല്‍കി ആദരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക