02
Aug 2022
Fri
02 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ ഏക ജെഡിയു എംഎൽഎ ബിജെപിയിൽ ചേർന്നു. ടെക്കി കസോ എന്ന ജനതാദൾ യുണൈറ്റഡ് അം​ഗമാണ് പാർട്ടി വിട്ടത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് ടെക്കി കസോ പാർട്ടി അംഗത്വമെടുത്തത്.

 

നിതീഷ് കുമാറിന്റെ പാർട്ടി എംഎൽഎയായ ഇയാൾക്കൊപ്പം ചില അനുയായികളും അരുണാചൽ പ്രദേശിലെ നിരവധി ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും അംഗങ്ങളും ബിജെപിയിൽ ചേർന്നു.

 

ഇറ്റാനഗർ മണ്ഡലത്തിലെ എംഎൽഎയാണ് കസോ. കസോയുടെ രാജി ഡെപ്യൂട്ടി സ്പീക്കർ ടെസം പോങ്ടെ സ്വീകരിച്ചു. കസോയും പാർട്ടിയിൽ ചേർന്നതോടെ 60 അംഗ നിയമസഭയിൽ ബിജെപി അംഗബലം 49 ആയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക