20
Sep 2025
Sat
20 Sep 2025 Sat
Jeddah CIGI launches community library

ജിദ്ദ: കമ്മ്യൂണിറ്റി ലൈബ്രറിക്ക് തുടക്കം കുറിച്ച് ജിദ്ദ സിജി. ജിദ്ദ സിജി ചാപ്റ്ററും ജിദ്ദ സിജി വിമൻ കലക്ടീവും സംയുക്തമായി ആരംഭിച്ച സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിങ് ‌ഷറഫിയ്യ എംആർഎ റസ്റ്റോറന്റിൽ ആണ് നടന്നത്. ചടങ്ങിൽ ജിദ്ദയിലെ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞിയാണ് ലോഞ്ചിങ് നിർവഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിജി ജിദ്ദ ചാപ്റ്റർ ഉപദേശക സമിതി ഹെഡ് കെ.ടി അബൂബക്കർ അബ്ദുറഹ്മാന്റെ ഖിറാഅത്തോടെ ഔദ്യോഗിക ചടങ്ങുകൾ തുടങ്ങി. സിജി ജിദ്ദ വൈസ് ചെയർമാൻ മുഹമ്മദ് ബൈജു ചടങ്ങിൽ സ്വാഗത ഭാഷണം നടത്തി. സിജി കമ്മ്യൂണിറ്റി ലൈബ്രറി എന്ന ആശയത്തിന് ജീവൻ നൽകാൻ പരിശ്രമിച്ച ജെ.സി.ഡബ്ലിയു.സി ഉപദേശക സമിതി ഹെഡ് അനീസ ബൈജു ലൈബ്രറിയുടെ ലോഞ്ചിങ്ങിന്റെ പിന്നണി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കോ ഓഡിനേറ്റർമാരുടെ ഉത്തരവാദിത്വത്തിൽ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് നടക്കുന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പ്രവർത്തന രീതി, പുസ്തകങ്ങൾ സർക്കുലേറ്റ്‌ ചെയുന്ന പ്രവർത്തനം, മെംബഷിപ്പ് നേടുന്നതിന്റെ നടപടി ക്രമങ്ങൾ, നിയമാവലികൾ എന്നിവ കമ്മ്യൂണിറ്റി സിജി ലൈബ്രറിക്ക് വേണ്ടി ലൈബ്രറി പോർട്ടൽ തയ്യാറാക്കിയ ജിദ്ദ സിജി ചാപ്റ്റർ മീഡിയ ഹെഡ് റഫീഖ് പേരൂൾ വിശദീകരിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പുസ്തക വിതരണത്തെക്കുറിച്ച് ജെസിഡബ്ലിയുസി മെംബറും ലൈബ്രറി കോഡിനേഷൻ ഹെഡുമായ ഇർഫാന സജീർ സംസാരിച്ചു. കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിങ്ങിന് കൂടുതൽ മിഴിവേകി കൊണ്ട് ജിദ്ദ സിജി വുമൺ കലക്റ്റീവ് മെംബർ അമീന തൻസിമിന്റെ കവിത സമാഹരമായ ‘ശലഭായനം’ പുസ്തകപ്രകാശനവും ഉണ്ടായിരുന്നു.

ലൈബ്രറിയുടെ ലോഞ്ചിങിന്റെ ഭാഗമായി പുസ്തകത്തിന്റെ ആദ്യപ്രതി ജെസിഡബ്ല്യുസി മീഡിയ വിങ് കോഓഡിനേറ്ററും എഴുത്തുകാരിയും അധ്യാപികയുമായ റെജി അൻവറിന് നൽകി അധ്യാപക ദിനാചരണവും നടത്തി. ജെസിഡബ്ല്യുസി ഗ്രൂപ്പിലെ അധ്യാപികരെ പ്രോഗ്രാമിൽ പ്രത്യേകം ആദരിച്ചു.

റൂബി സമീർ, എ.എം അഷ്റഫ്, ശാക്കിർ ഹുസൈൻ, റഷീദ് അമീർ ,സാദിഖലി തുവ്വൂർ,മുസാഫിർ, സലാഹ് കാരാടൻ, ഹസ്സൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, എം സജിത്ത് എന്നിവർ സംസാരിച്ചു. ജെ.സി ഡബ്ലി.യു.സി വൈസ് ചെയർമാൻ നബീല അബൂബക്കർ ആയിരുന്നു പ്രോഗ്രാമിന്റെ അവതാരക. ജെസിഡബ്ല്യുസി ട്രഷറർ മാജിത കുഞ്ഞി ചടങ്ങിൽ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ജെഡബ്ല്യുസി ജനറൽ സെക്രട്ടറി സൗദ കാന്തപുരം ലൈബ്രറി കോഓഡിനേറ്ററുടെ അനുഭവങ്ങൾ വിശദീകരിച്ചു. ജെസിഡബ്ല്യുസി ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖിന്റെ നന്ദി പറഞ്ഞു.